23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
April 22, 2024
April 6, 2024
March 21, 2024
December 14, 2023
November 3, 2023
June 16, 2022
April 9, 2022
April 7, 2022

സംസ്ഥാനത്ത് സിപിഐഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; പ്രേരാമ്പ്ര പാര്‍ട്ടി ഓഫീസിന് തീയിട്ടു

Janayugom Webdesk
June 16, 2022 11:05 am

കണ്ണൂരില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. കക്കാട് ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്സെന്ന് സി പി ഐ എം ആരോപിച്ചു.

കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് സിപിഐഎം പാര്‍ട്ടി ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫീസിനാണ് തിയിട്ടത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സിപിഐ എം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിനുള്ളില്‍ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു. ഓഫീസിലെ ഫര്‍ണ്ണിച്ചറുകളും ഫയലുകളും കത്തി നശിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസ് കരിദിനാചരണത്തിന് പിന്നാലെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വലിയതോതിലുള്ള അക്രമമാണ് അരങ്ങേറുന്നത്.

Eng­lish sum­ma­ry; Attack on CPI (M) offices in the state; Pre­ram­bra set fire to the par­ty office

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.