പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പരക്കെ ആക്രമണം. സംസ്ഥാനമൊട്ടാകെ നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ സമര അനുകൂലികള്‍ അടിച്ചുതകര്‍ത്തു. ആക്രമണം ശക്തമായതോടെ ഫേസ്‍ബുക്കിലൂടെ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് കെഎസ്‍ആര്‍ടിസി. സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത നിര്‍ത്തണമെന്നാണ് കെഎസ്‍ആര്‍ടിസി അറിയിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ് നിങ്ങള്‍ തകര്‍ക്കുന്നതെന്നും കെഎസ്‍ആര്‍ടിസി ഫേസ്ബുക്കില്‍ കുറിച്ചു.
കെഎസ്ആർടിസിയുടെ 30ലേറെ ബസുകൾക്ക് നേരെ കല്ലേറുണ്ടായെന്നാണ് പ്രാഥമിക കണക്ക് . പലയിടത്തും ബസ് ഡ്രൈവർമാർക്കും യാത്രകാർക്കും പരിക്കേറ്റിട്ടുണ്ട് . പല ഡിപ്പോകളിൽ നിന്നും പുറപ്പെടുന്ന ബസുകളുടെ എണ്ണം കുറച്ചിട്ടുണ്ട് . പൊലീസ് സഹായത്തോടെയാണ് പലയിടത്തും കെഎസ്ആർടിസി സർവീസ് .
English Summary: Attack on KSRTC buses
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.