19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024
December 3, 2024

മ്യൂസിയം വളപ്പിലെ ആക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
November 2, 2022 9:11 am

കുറവന്‍കോണത്ത് വീട്ടില്‍ കറിയ പ്രതി തന്നെയാണ് മ്യൂസിയം വളപ്പിലെ അക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. മലയിന്‍കീഴ് സ്വദേശി സന്തോഷാണ് പൊലീസ് പിടിയിലായത്. ഇയാളെ കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പത്ത് മണിക്ക് മ്യൂസിയം പൊലീസ് സേഷനലെത്തിയ അക്രമണത്തിന് വനിതാ ഡോക്ടര്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. അക്രമം നടത്തിയപ്പോള്‍ പ്രതി ഇന്നര്‍ ബനിയന്‍ ആണ് ധരിച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ വേണ്ടി സന്തോഷ് മുടി പറ്റെ വെട്ടിയിരുന്നു.എന്നാല്‍ ശാരീരിക ലക്ഷണങ്ങള്‍ മനസിലാക്കി പ്രതിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്ന് ഡോക്ടര്‍ പറഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം തുടര്‍ന്നത്.

Eng­lish Summary:Attack on Muse­um premis­es; Recog­ni­tion parade today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.