18 November 2025, Tuesday

Related news

November 16, 2025
November 14, 2025
November 14, 2025
November 11, 2025
November 11, 2025
November 10, 2025
November 7, 2025
November 7, 2025
November 7, 2025
November 5, 2025

തെരുവ് നായ്ക്കളുടെ ആക്രമണം; പ്രഭാത സവാരിക്കിറങ്ങിയ റിട്ട. ഡോക്ടറിന് ദാരുണാന്ത്യം

Janayugom Webdesk
April 16, 2023 7:53 pm

പ്രഭാത സവാരിക്കിറങ്ങിയ റിട്ട. ഡോക്ടര്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഘറിലാണ് സംഭവം. സഫ്ദര്‍ അലിയാണ് പുലര്‍ച്ചെ ആറ് മണിക്ക് നടക്കാനിറങ്ങിയത്. താനെ സിവില്‍ ലൈനിലെ അലിഘര്‍ മുസ്‌ലിം യൂണിവേഴ്സിറ്റിയിലൂടെ നടക്കുമ്പോഴാണ് ഏഴ് എട്ട് നായ്ക്കള്‍ ചേര്‍ന്ന് കൂട്ടത്തോടെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Eng­lish Summary:Attacks by stray dogs; A retired doc­tor who went for a morn­ing ride met with a trag­ic end

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.