17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

October 19, 2024
September 29, 2024
September 5, 2024
May 3, 2024
April 18, 2024
January 12, 2024
January 24, 2023
September 13, 2022
September 9, 2022
September 3, 2022

അട്ടപ്പാടിയില്‍ ഒരാഴ്ചയ്ക്കിടെ വീണ്ടും നവജാതശിശു മരിച്ചു: നാല് ദിവസത്തിനിടെ മരിച്ചത് മൂന്നാമത്തെ കുഞ്ഞ്

Janayugom Webdesk
പാലക്കാട്
November 26, 2021 12:31 pm

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് മൂന്ന് ദിവസം മാത്രമായ കുഞ്ഞ് മരിച്ചത്. ഗീതു — സുനീഷ് ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് പ്രസവത്തെ തുടര്‍ന്ന് ഒരു കുഞ്ഞും മാതാവും മരിക്കുന്ന സാഹചര്യമുണ്ടായത്. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മരണമെന്നാണ് പറയുന്നത്. നാല് ദിവസത്തിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry: Child death report­ed in Attappadi

You may like this video also

YouTube video player

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.