22 May 2024, Wednesday

Related news

May 16, 2024
May 14, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024
May 7, 2024

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം; തമിഴ്‌നാട്ടില്‍ കര്‍ഷകന്‍ ഡിഎംകെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ തീകൊളുത്തി മരിച്ചു

Janayugom Webdesk
ചെന്നൈ
November 26, 2022 4:49 pm

പാഠ്യപദ്ധതിയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. സേലം സ്വദേശി എണ്‍പത്തഞ്ചുകാരനായ തങ്കവേലാണ് തീകൊളുത്തി മരിച്ചത്. തലൈയൂരിലെ ഡിഎംകെ പാര്‍ട്ടി ഓഫീസിനു മുന്നില്‍വെച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

തീകൊളുത്തുന്നതിനു മുന്‍പായി തങ്കവേല്‍ ഹിന്ദി ഭാഷയ്‌ക്കെതിരേ ബാനര്‍ എഴുതിയിരുന്നു. ഹിന്ദി ഇഷ്ടമല്ലെന്നും അതൊരു കോമാളി ഭാഷയാണെന്നും ബാനറില്‍ അദ്ദേഹം കുറിച്ചു. ’ മോഡി-കേന്ദ്ര സര്‍ക്കാരുകളേ, ഞങ്ങള്‍ക്ക് ഹിന്ദി ആവശ്യമില്ല. ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ഹിന്ദി ഒരു കോമാളി ഭാഷയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് വിദ്യാര്‍ത്ഥി ജീവിതത്തെ ബാധിക്കും. ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ’, എന്നായിരുന്നു ബാനറില്‍ കുറിച്ചിരുന്നത്.

Eng­lish Sum­ma­ry: Attempt to impose Hin­di; Farmer dies after being set on fire in Tamil Nadu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.