20 May 2024, Monday

Related news

May 18, 2024
May 17, 2024
May 17, 2024
May 17, 2024
May 16, 2024
May 15, 2024
May 14, 2024
May 14, 2024
May 13, 2024
May 13, 2024

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും, കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനുമെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
May 10, 2024 12:30 pm

വിദ്വേഷ പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനുമെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.നരേന്ദ്രമോഡി , അനുരാഗ് താക്കൂര്‍ എന്നിവരെ കൂടാതെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന മറ്റു ബിജെപി നേതാക്കള്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു.

മോഡി അടക്കമുള്ളവരുടെ പ്രസംഗങ്ങളില്‍ വിശദമായ അന്വേഷണം നടത്താന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഇഎഎസ് ശര്‍മ, ഐഐഎം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) മുന്‍ ഡീന്‍ ത്രിലോചന്‍ ശാസ്ത്രി എന്നിവരാണ് ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബിജെപിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഉള്‍പ്പെടെയാണ് പ്രചരണം.

ഇത് സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാകാന്‍ കാരണമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ബിജെപിയുടെ ഈ തന്ത്രം ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമായി കടന്നാക്രമിക്കുന്നതിന്റെ ഭാഗമാണെന്നും വിദ്വേഷ പ്രസംഗവും അത് പ്രചരിപ്പിക്കലും ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം ആം ആദ്മി, ബിആര്‍എസ് എന്നീ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെയും ഹര്‍ജിക്കാര്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.ഏതാനും ചില നേതാക്കള്‍ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇതിനെ നടപടി ഉണ്ടാകണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നരേന്ദ്ര മോഡിയേയും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും മുന്‍ ജഡ്ജിമാരും മാധ്യമപ്രവര്‍ത്തകനും പരസ്യ സംവാദത്തിന് ക്ഷണിച്ചിരുന്നു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ‍ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജിത് പി ഷാ, ദി ഹിന്ദു മുന്‍ പത്രാധിപരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എന്‍ റാം എന്നിവരാണ് ഇരു നേതാക്കളെയും പരസ്യ സംവാദത്തിന് ക്ഷണിച്ചിരിക്കുന്നത്.ഇരുവരും നടത്തുന്ന പ്രസംഗങ്ങളിലെ വസ്തുത എന്താണെന്ന് ജനങ്ങള്‍ കൃത്യമായി അറിയാതെ പോകുന്നു. അത് വ്യക്തമാക്കി നല്‍കുക എന്നതാണ് സംവാദത്തിന് പിന്നിലെ ലക്ഷ്യമെന്ന് ജഡ്ജിമാരും മാധ്യമപ്രവര്‍ത്തകനും സംയുക്തമായി തയ്യാറാക്കിയ കത്തില്‍ പറയുന്നു.

Eng­lish Summary:
Hate Speech: Peti­tion in Supreme Court against Prime Min­is­ter Naren­dra Modi, Union Min­is­ter Anurag Thakur

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.