17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 18, 2025
March 17, 2025
March 17, 2025
March 15, 2025

നടിയെ പീഡിപ്പിക്കാന്‍ ശ്രമം: ഛായാഗ്രാഹകന്‍ അറസ്റ്റില്‍

Janayugom Webdesk
June 15, 2022 10:37 am

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഛായാഗ്രാഹകന്റെ ശ്രമം. തമിഴ് സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാശിനാഥന്‍ ആണ് (42) നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നടിയുടെ പരാതിയെ തുടര്‍ന്ന് കാശിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു.
വത്സരവാക്കത്തായിരുന്നു സംഭവം. കൊടുങ്കയ്യൂരില്‍ താമസിക്കുന്ന ഇരുപത്തിരണ്ടുകാരിയായ സീരിയല്‍ സഹനടിക്കെതിരെയാണ് പീഡനശ്രമം ഉണ്ടായത്. രണ്ടുമാസം മുമ്പാണ് ഇയാള്‍ നടിയെ പരിചയപ്പെട്ടത്. സിനിമാ സംവിധായകരുമായി അടുപ്പമുള്ളതിനാല്‍ നായികയാക്കാം എന്നും ഫോട്ടോഷൂട്ടിനായി വീട്ടില്‍ വരണം എന്നും ഇയാള്‍ നടിയോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഞായറാഴ്ച കാശിനാഥന്റെ വീട്ടിലെത്തിയ നടിയെ മദ്യലഹരിയിലായിരുന്ന കാശിനാഥന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട നടി വത്സരവാക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Eng­lish Sum­ma­ry: Attempt to tor­ture actress: Pho­tog­ra­ph­er arrested

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.