ലഖിംപുർഖേരി കൂട്ടകൊലക്കേസിലെ പ്രധാനസാക്ഷിക്ക് നേരെ വധശ്രമം. വാഹനം വെടിവച്ച് നിർത്തിയ ശേഷം ദിൽബാഗ് സിങ്ങിന് നേരേ ആക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ലഖിംപൂർ കൂട്ടകൊലപാതകത്തിലെ പ്രധാന സാക്ഷിക്ക് നേരെ വധശ്രമം ഉണ്ടായത്.
കിസാൻ യൂണിയൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ദിൽബാഗ് സിങ്ങ്. ഡ്രൈവറുടെ സീറ്റിന് പിന്നിലായി ഒളിച്ചതുകൊണ്ടാണ് വെടികൊള്ളാതെ രക്ഷപ്പെട്ടതെന്ന് ദിൽബാഗ് പ്രതികരിച്ചു. കേസിന്റെ വിചാരണ നടക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു ആക്രമണം ഉണ്ടായത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെട്ട കേസിലെ സാക്ഷിക്ക് നേരെയുള്ള വധ ശ്രമം വലിയ വിവാദങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്.
English summary;Attempted murder against key witness in Lakhimpurkheri massacre case
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.