26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 4, 2024
June 11, 2024
April 3, 2024
September 8, 2023
July 17, 2023
July 9, 2023
June 26, 2023
May 21, 2023
March 6, 2023
January 4, 2023

ചെലവുചുരുക്കല്‍ നടപടി; ആപ്പിള്‍ നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു

Janayugom Webdesk
കാലിഫോര്‍ണിയ
August 16, 2022 12:02 pm

നൂറോളം കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിള്‍. ജീവനക്കാരെ നിയമിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്ന കമ്പനി ഇത്തരമൊരു നീക്കം നടത്തിയതിനു പിന്നില്‍ മാന്ദ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് സമീപകാലയളവില്‍ ഇത്രയേറെ ജീവനക്കാരെ പിരിച്ചു വിടുന്നത്. ആപ്പിളിന്റെ നിലവിലെ ബിസിനസ് ആവശ്യങ്ങള്‍ പരിഗണിച്ചാണ് നീക്കമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിനിടെ ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് ആപ്പിള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് സ്ഥിരീകരിച്ചു.

സമീപ കാലയളവില്‍ മെറ്റ പ്ലാറ്റ്ഫോംസ്, ടെസ് ല, മൈക്രോ സോഫ്റ്റ്, ആമസോണ്‍, ഓറക്ക്ള്‍ തുടങ്ങിയ വന്‍കിട കമ്പനികളും ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണംകുറച്ചിരുന്നു. ഇതിനുമുമ്പ് 2019ല്‍ അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ ഒരുകൂട്ടം കരാര്‍ തൊഴിലാളികളെ ആപ്പിള്‍ പിരിച്ചുവിട്ടിരുന്നു. ആപ്പിളിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റായിരുന്ന സീരിയുമായി ബന്ധപ്പെട്ട ഉത്പന്നം മെച്ചപ്പെടുത്താന്‍ നിയമിച്ചവരെയായിരുന്നു പിന്നീട് പിരിച്ചുവിട്ടത്.

Eng­lish sum­ma­ry; aus­ter­i­ty mea­sures; Apple has laid off 100 employees

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.