ഐസിസി വനിതാ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ പാകിസ്ഥാന് തോല്‍വി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ 34.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസ്‌ട്രേലിയ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.
അലീസ ഹീലി(72), ഹെയ്ന്‍സ്(34), മെഗ് ലാനിംഗ്(35), എല്ലിസ് പെറി(26) ബെത്ത് മൂണി(23) എന്നിവരുടെ മികവില്‍ ആണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. 191 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഓസ്ട്രേലിയ 60 റണ്‍സ് നേടി. പാകിസ്ഥാന് വേണ്ടി ഒമൈമ സൊഹൈല്‍ രണ്ട് വിക്കറ്റ് നേടി.അലീസ ഹീലി മികച്ച പ്രകടനം ആണ് നടത്തിയത്. ലോകകപ്പിലെ പാകിസ്ഥാന്റെ രണ്ടാം തോല്‍വിയാണിത്.
പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 190/6 എന്ന സ്‌കോറിലെത്തി. പാകിസ്ഥാന്‍ നായകന്‍ ബിസ്മ മറൂഫും (78 നോട്ടൗട്ട്) മധ്യനിര ബാറ്റ്‌സ്മാന്‍ ആലിയ റിയാസും (53) ഐസിസി വനിതാ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പാകിസ്ഥാന്‍ നായകന്‍ ബിസ്മ മറൂഫും (78 നോട്ടൗട്ട്) മധ്യനിര ബാറ്റ്‌സ്മാന്‍ ആലിയ റിയാസും (53) ഐസിസി വനിതാ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് നേടിയത്. ഇവരുടെ ബലത്തില്‍ ആണ് പാകിസ്ഥാന്‍ പൊരുതാവുന്ന സ്‌കോര്‍ നേടിയത്.
English Summary:Australia win by seven wickets aganist pakistan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.