10 January 2025, Friday
KSFE Galaxy Chits Banner 2

ഹോളി ആശംസകള്‍ അറിയിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

Janayugom Webdesk
കാന്‍ബെറ
March 18, 2022 1:43 pm

ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഹോളി ആശംസയറിയിച്ചു. തങ്ങളുടെ വിശ്വാസങ്ങളില്‍ നിന്നും ശക്തിയും ആത്മവിശ്വാസവും നേടുന്ന വൈവിധ്യമാര്‍ന്ന വിശ്വാസികളുള്ള നാടാണ് ഓസ്ട്രേലിയ — ഇത് ഇന്ത്യന്‍ ഓസ്ട്രേലിയക്കാരുടെ ഏറ്റവും പ്രധാനപ്പെട്ടതും ഊര്‍ജ്ജസ്വലവുമായ ആഘോഷങ്ങളില്‍ ഒന്നായ ഹോളിക്കുവേണ്ടി മാത്രമുള്ളതാണ്. പുരാതനമായ ഈ ഉത്സവം ആളുകളെ ഒന്നിച്ചുചേര്‍ത്ത് സന്തോഷകരമായ ആഘോഷമാക്കുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ കുറിച്ചു.

രണ്ടാം മഹാമാരിയുടെ അവസാനത്തിലെത്തി നില്‍ക്കുമ്പോള്‍ ഈ വര്‍ഷം ഹോളിക്ക് കൂടുതല്‍ അര്‍ത്ഥങ്ങളുണ്ട്. നമ്മുടെ കുടുംബം, സമൂഹം, വിശ്വാസം എന്നിങ്ങനെ നമ്മുടെ അതിജീവനത്തിനു കാരണമായ നിരവധി കാര്യങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കാമെന്നും എല്ലാ ഓസ്ട്രേലിയക്കാരോടും അവര്‍ കാണിച്ച സ്നേഹത്തിനും കരുതലിനും ഇന്ത്യന്‍ ഓസ്ട്രേലിയന്‍ സമൂഹത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മോറിസന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Aus­tralian Prime Min­is­ter Scott Mor­ri­son sends Holi greetings

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.