23 January 2026, Friday

Related news

December 22, 2025
November 25, 2025
November 15, 2025
November 10, 2025
July 22, 2025
July 16, 2025
May 13, 2025
April 8, 2025
April 6, 2025
February 17, 2025

ദുബായിൽ വിചിത്ര ജീവിയെ കണ്ട് അമ്പരന്ന് ഓസ്ട്രേലിയൻ യുവതി

Janayugom Webdesk
ദുബായ്
December 22, 2025 7:30 pm

ദുബായിൽ വിചിത്ര ജീവിയെ കണ്ടെത്തിയതായി യുവതി. മൃഗത്തിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഓസ്ട്രേലിയൻ യുവതി ലൂയിസ് സ്റ്റാർക്ക് പങ്കുവക്കുകയായിരുന്നു. ദുബായിലെ നഗരപ്രാന്ത പ്രദേശത്താണ് ഇവയെ കണ്ടെത്തിയത്. മുയൽ, മാൻ, നായ തുടങ്ങിയ മൃഗങ്ങളുടെ സങ്കരയിനം പോലെയാണ് ഈ ജീവികള്‍ എന്നും സ്റ്റാര്‍ക്ക് അടികുറിപ്പില്‍ കിറിച്ചു. ഒറ്റ ദിവസം കൊണ്ട് 16 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

ഓടുന്ന ഒരു കാറിൽ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് ലൂയിസ് സ്റ്റാർക്ക് പങ്കുവച്ചത്. കാറിലൂടെ പോകുമ്പോൾ റോഡ് സൈഡിലെ പുൽത്തകിടിയിൽ ഇരിക്കുന്ന മൃഗങ്ങളുടെ വീഡിയോയായിരുന്നു അത്. ഒറ്റ നോട്ടത്തിൽ വലിയ മുയലുകളെ പോലെ തോന്നിക്കുന്ന മൂന്ന് മൃഗങ്ങളെ വീഡിയോയിൽ കാണാം. ‘എന്താണത്? ദൈവമേ മുയലാണോ? എന്ന് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. ദുബായിലെ ക്രസന്റ് മൂൺ ലേക്കിന് സമീപമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് സ്റ്റാർക്ക് പറയുന്നു. അതെന്താണ് ഹാരി പോട്ടർ മിശ്രിതത്തിലുണ്ടായതാണോ. ഇത് ഒരു ബണ്ണി മാൻ നായയാണോയെന്നും അവർ കുറിച്ചു.

എന്നാല്‍ വീ‍ഡിയോക്കും സ്റ്റാര്‍ക്കിന്റെ ചോദ്യത്തിനും പിന്നാലെ മൃഗം ഏതെന്ന് വെളിപ്പെടുത്തി നിരവധി പേര്‍ രംഗത്തുവന്നു. അത് ഹാരിപോർട്ടറിൽ നിന്നും ഇറങ്ങിവന്ന നിഗൂഢ മൃഗമല്ലെന്നും പാറ്റഗോണിയൻ മാരയാണെന്നും അവര്‍ വ്യക്തമാക്കി. അൽ മർമൂം മരുഭൂമി സംരക്ഷണ റിസർവിൽ ഏകദേശം 200 മാരകൾ ഉണ്ട്. ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങളിൽ നിന്നും ഉണ്ടായതാണെന്നാണ് വിശ്വാസം. 2020 മുതലാണ് അൽ ഖുദ്ര തടാകങ്ങൾക്ക് സമീപം അവയെ കാണാൻ തുടങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.