12 December 2025, Friday

ട്രാൻസ്‌ജെൻഡർ സര്‍ട്ടിഫിക്കറ്റ് പാന്‍കാര്‍ഡിന് ആധികാരിക രേഖ

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2024 11:04 pm

ട്രാൻസ്‌ജെൻഡർ നിയമ പ്രകാരം ലഭിച്ച സര്‍ട്ടിഫിക്കറ്റ് പാന്‍ കാര്‍ഡ് അപേക്ഷിക്കുന്നതിനുള്ള ആധികാരിക രേഖയായി പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സുധാംശു ധൂലിയ, എ അമാനുള്ള എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ ആളുകള്‍ക്ക് പെര്‍മനന്റ് അക്കൗണ്ട് നമ്പറിന് അപേക്ഷിക്കുന്നതില്‍ നേരിടുന്ന വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് എല്‍ജിബിടി വിഭാഗം പ്രത്യേകാനുമതി ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമം 2019 പ്രകാരം ലഭിച്ച സര്‍ട്ടിഫിക്കറ്റ് പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് ആധികാരിക രേഖയായി പരിഗണിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചതോടെ ഹര്‍ജി ബെഞ്ച് തീര്‍പ്പാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.