28 April 2024, Sunday

Related news

February 13, 2024
February 5, 2024
January 27, 2024
December 11, 2023
November 1, 2023
September 25, 2023
September 25, 2023
September 24, 2023
September 3, 2023
April 5, 2023

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; പിഴയായി ഈടാക്കിയത് 600 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2024 9:10 pm

ആധാര്‍-പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ വൈകിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിഴയിനത്തില്‍ ഈടാക്കിയത് 600 കോടി രൂപ. 11.48 കോടിയാളുകള്‍ ഇനിയും പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 ആയിരുന്നു പാന്‍-ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. ഇതിന് ശേഷമേര്‍പ്പെടുത്തിയ 1000 രൂപ പിഴ പ്രകാരം ലഭിച്ച തുക സംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നതായിരുന്നു ചോദ്യം. 2023 ജൂലൈ 1 മുതല്‍ 2024 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് 601.97 കോടിരൂപ പിഴയിനത്തില്‍ ലഭിച്ചതായി മന്ത്രി പറഞ്ഞു. 

Eng­lish Summary:600 crore as penal­ty for link­ing Aadhaar-PAN
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.