എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദിൻ ഒവൈസിയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റിലായി. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഒവൈസിയുടെ ഹിന്ദു വിരുദ്ധ പ്രസ്താവനകളാണ് അക്രമസംഭവത്തിന് കാരണമെന്ന് ഹാപൂർ എസ്പി ദീപക് ഭുക്കർ അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റിൽനിന്നും ഡൽഹിക്കു മടങ്ങുമ്പോളാണ് ഒവൈസിയുടെ കാറിനു നേരെ അജ്ഞാതർ വെടിയുതിർത്തത്. ആക്രമണത്തിൽ കാറിന്റെ ടയറുകൾ പൊട്ടി. ഡൽഹിമീററ്റ് എക്സ്പ്രസ് വേയിൽ ഗൗതംബുദ്ധനഗറിലെ ചിജാർസി ടോൾ പ്ലാസയ്ക്കു സമീപമായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ ആർക്കും പരിക്കില്ല. മീററ്റിലെ കിത്വാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു ഒവൈസി. ഒന്നാം ഘട്ട വോട്ടെടുപ്പിന് ആറു ദിവസം മാത്രം ബാക്കിനിൽക്കെയാണ് സംഭവം.
English Summary: Azaduddin Owaisi attack case: Two arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.