22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
August 11, 2024
August 10, 2024
July 21, 2024
June 16, 2024
April 18, 2024
April 10, 2024
April 6, 2024
April 4, 2024
February 7, 2024

ബാബറി മസ്ജിദ് വെട്ടി, പകരം ‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’; തിരുത്തുമായി എൻസിഇആർടി

Janayugom Webdesk
ന്യൂഡല്‍ഹി
June 16, 2024 8:58 pm

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് എന്ന ഭാഗം ഒഴിവാക്കി. പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്ന് തിരുത്തി. പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകത്തിലാണ് വിചിത്രമായ പരാമർശം.
പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട്. ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പുതിയ പുസ്തകത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപിയുടെ രഥയാത്ര, കർസേവകരുടെ പങ്ക്, 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വർഗീയ കലാപം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം, “അയോധ്യയിൽ നടന്ന സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു“എന്ന ബിജെപിയുടെ പ്രതികരണം തുടങ്ങിയ കാര്യങ്ങളൊന്നും പുസ്തകത്തിൽ ഇല്ല.

‘ബാബറി മസ്ജിദ് തകർത്തു, കല്യാൺ സിങ് സർക്കാരിനെ പിരിച്ചുവിട്ടു’ എന്ന തലക്കെട്ടോടെ 1992 ഡിസംബർ ഏഴ് മുതലുള്ള പത്ര ലേഖനങ്ങളുടെ ചിത്രങ്ങൾ പഴയ പാഠപുസ്തകത്തിലുണ്ടായിരുന്നു. പുതിയ പുസ്തകത്തിൽ ഇവ ഉൾപ്പെടുത്തിയിട്ടില്ല. ‘ശ്രീരാമന്റെ ജന്മസ്ഥലത്ത് 1528 ൽ നിർമ്മിച്ച മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്നാണ് പറയുന്നത്. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാൻ സാധിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. അയോധ്യ തർക്കത്തിലെ സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള ഒരു ഉപവിഭാഗവും പാഠപുസ്തകത്തിന്റെ പുതിയ പതിപ്പിൽ ചേർത്തിട്ടുണ്ട്. 

എന്തിനാണ് സ്കൂള്‍ പാഠപുസ്തകങ്ങളില്‍ കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതെന്നാണ് എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സകലാനിയുടെ പ്രതികരണം. അക്രമാസക്തരും വിഷാദരോഗികളുമായ വ്യക്തികളെയല്ല നമുക്കാവശ്യം. പോസിറ്റീവ് ആയിട്ടുള്ള പൗരന്‍മാരെ സൃഷ്ടിക്കുകയാണ് വേണ്ടത്. എന്താണ് നടന്നതെന്നും എന്തിനാണ് നടന്നതെന്നും കുട്ടികള്‍ വളരുമ്പോള്‍ പഠിക്കട്ടെ. പാഠപുസ്തകത്തിലെ മാറ്റങ്ങള്‍ വാര്‍ഷിക പുനരവലോകനത്തിന്റെ ഭാഗമാണെന്നും അത് രാഷ്ട്രീയമായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Babri Masjid was cut down and replaced by a ‘three minared build­ing’; NCERT with correction
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.