23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2024
February 19, 2024
February 19, 2024
May 4, 2023
January 8, 2022
January 8, 2022
January 7, 2022
January 7, 2022
January 7, 2022
January 6, 2022

കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍: ഭര്‍ത്താവും കുഞ്ഞുമുള്ള നീതു ബാദുഷയെ പരിചയപ്പെട്ടത് ടിക്‌ടോക്കിലൂടെ

Janayugom Webdesk
കോട്ടയം
January 7, 2022 9:09 am

കോട്ടയത്ത് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ക​ട​ത്തിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാ​മു​ക​നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​നാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പ്ര​തി തി​രു​വ​ല്ല സ്വ​ദേ​ശി നീ​തു. നേരത്തെ കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ ഇ​ബ്രാ​ഹിം ബാ​ദു​ഷ നീ​തു​വിന്റെ കാ​മു​ക​ൻ ആ​ണ്. തന്റെ സ്വ​ര്‍​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ഇ​ബ്രാ​ഹിം വേ​റെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​ണ് വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് നീ​തു പ​റ​ഞ്ഞു. നീ​തു​വി​ൽ നി​ന്ന് 30 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും ഇ​ബ്രാ​ഹിം വാ​ങ്ങി​യി​രു​ന്നു. ഇ​ത് തി​രി​കെ വാ​ങ്ങാ​ൻ ആ​യി​രു​ന്നു പ​ദ്ധ​തി. ത​ട്ടി​യെ​ടു​ത്ത കു​ഞ്ഞ് ഇ​ബ്രാ​ഹി​ന്റെ കു​ഞ്ഞാ​ണെ​ന്ന് വ​രു​ത്താ​ൻ ആ​യി​രു​ന്നു ശ്ര​മം. കു​ട്ടി​യെ കാ​ട്ടി വി​വാ​ഹം മു​ട​ക്കി പ​ണ​വും സ്വ​ര്‍​ണ​വും വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും നീ​തു പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​ബ്രാ​ഹി​മി​ൽ നി​ന്ന് നീ​തു ഗ​ർ​ഭം ധ​രി​ച്ചി​രു​ന്നു. ഇ​ത് അ​ല​സി പോ​യി​രു​ന്നു. ഇ​ബ്രാ​ഹിം ബാ​ദു​ഷ​യു​ടെ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു നീ​തു ജോ​ലി​ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് ഇ​വ​ർ ര​ണ്ടു​പേ​രും ചേ​ർ​ന്ന് മ​റ്റൊ​രു സ്ഥാ​പ​നം തു​ട​ങ്ങി​യി​രു​ന്നു. ടിക്ടോക്കിലൂടെയാണ് നീതുവും ബാദുഷയും പരിചയപ്പെട്ടത്. തി​രു​വ​ല്ല കു​റ്റൂ​ർ സ്വ​ദേ​ശി സു​ധീ​ഷി​ന്റെ ഭാ​ര്യ​യാ​ണ് നീ​തു, ഭ​ർ​ത്താ​വ് വി​ദേ​ശ​ത്ത് ഓ​യി​ൽ റി​ഗി​ലെ ജോ​ലി​ക്കാ​ര​നാ​ണ്. ഇ​വ​ർ​ക്ക് എ​ട്ടു​വ​യ​സു​ള്ള കുട്ടിയുണ്ട്.
കേസില്‍ നീതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
Eng­lish Sum­ma­ry: Baby kid­napped to black­mail boyfriend: Nee­tu Badusha meet through TikTok

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.