16 January 2026, Friday

Related news

November 25, 2025
November 12, 2025
November 9, 2025
October 26, 2025
September 24, 2025
August 30, 2025
August 3, 2025
July 3, 2025
May 25, 2025
May 8, 2025

തീവ്രവാദികളുടെ ‘ഹ്യൂമൻ ജിപിഎസ്’ കൊടും ഭീകരന്‍ ബാഗു ഖാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീനഗർ
August 30, 2025 9:42 pm

തീവ്രവാദികളുടെ “ഹ്യൂമൻ ജിപിഎസ്” എന്ന് അറിയപ്പെട്ടിരുന്ന ബാഗു ഖാൻ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നൗഷേര നാർ പ്രദേശത്ത് നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് ബാഗു ഖാനും മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടത്. തീവ്രവാദ സംഘടനകൾക്ക് നുഴഞ്ഞുകയറ്റത്തിന് വഴികാട്ടിയായി പ്രവർത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു ബാഗു ഖാൻ.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, ഗുരേസ് സെക്ടറിലൂടെയുള്ള നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് ബാഗു ഖാൻ സൗകര്യമൊരുക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ പ്രദേശത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് കാരണം ഭൂരിഭാഗം ശ്രമങ്ങളും വിജയകരമായിരുന്നു. ഭീകര സംഘടനകൾക്ക് ഒരുപോലെ സഹായം നൽകിയിരുന്ന ഇയാൾ ഹിസ്ബുൾ കമാൻഡറായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കഴിഞ്ഞ കുറേ വർഷങ്ങളായി സുരക്ഷാ സേനയെ വെട്ടിച്ച് രക്ഷപ്പെട്ടു നടന്ന ഖാനെ, ഏറ്റവും പുതിയ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് സൈന്യം വധിച്ചത്. ബാഗു ഖാന്റെ മരണം പ്രദേശത്തെ തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. രണ്ട് ദിവസം മുൻപും ഗുരേസ് സെക്ടറിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.