26 December 2024, Thursday
KSFE Galaxy Chits Banner 2

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Janayugom Webdesk
കോഴിക്കോട്:
July 29, 2022 6:24 pm

 

ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടി കൊണ്ട് പോയെന്ന പരാതിയിൽ അനന്തു പോക്സോ കേസിൽ പ്രതിയായിരുന്നു. പ്രായപൂർത്തിയായ ദിവസം വിവാഹം കഴിച്ച് കേസ് ഒത്ത് തീർപ്പിലെത്തിയതായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ രജിതകല പൊലീസിൽ പരാതി നൽകി. എലത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.