10 January 2025, Friday
KSFE Galaxy Chits Banner 2

പർദ്ദ ധരിച്ച സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് ബഹ്‌റൈൻ അധികൃതർ ഇന്ത്യൻ റസ്റ്റോറന്റ് പൂട്ടിച്ചു

Janayugom Webdesk
മനാമ
March 27, 2022 12:19 pm

പർദ്ദ ധരിച്ച സ്ത്രീക്ക് പ്രവേശനം നിഷേധിച്ചുവെന്നാരോപിച്ച് ബഹ്‌റൈനിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടിച്ചതായി റിപ്പോർട്ട്. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ അദ്‌ലിയ ഏരിയയിലുള്ള ലാന്റൺസ് റെസ്റ്റോറന്റിലാണ് സംഭവം. സംഭവത്തില്‍ മാനേജരെ സസ്പെൻഡ് ചെയ്തതായി റെസ്റ്റോറന്റ്  അധികൃതർ പറഞ്ഞു.

രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കുന്ന നയങ്ങൾ നടപ്പിലാക്കുന്ന ഭക്ഷണശാലകൾ ഒഴിവാക്കുമെന്ന് അധിക‍തര്‍ പറഞ്ഞു. ആളുകളോട് വിവേചനം കാണിക്കുന്ന നടപടികള്‍ അംഗീകരിക്കില്ല എന്നും വ‍ൃത്തങ്ങള്‍ വ്യക്തമാക്കി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരിക്കെയാണ് ബഹ്‌റൈനിൽ സംഭവം.

eng­lish summary;Bahrain author­i­ties shut Indi­an restau­rant for alleged­ly deny­ing entry to woman wear­ing veil

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.