കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലിപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഇത്തരം വിവേചനപരമായ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അതിശക്തമായ സമ്മദ്ദം ഉയര്‍ത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
അല്‍ അസല ബ്ലോക്ക് പ്രസിഡന്റും സര്‍വീസെസ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് അല്‍ അന്‍സാരി, എംപി അബ്ദുല്‍ റസാഖ് അല്‍ ഹത്തബ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം പാര്‍ലമെന്റ് ഐക്യകണേ്ഠനെ അംഗീകരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിജെപി ശക്തി കേന്ദ്രമായ സംസ്ഥാനത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത്. ഓരോ വ്യക്തികള്‍ക്കും ഇഷ്ടമുളള വസ്ത്രം ധരിക്കാനും ഇഷ്ടമുളള മതം സ്വീകരിക്കാനും അവകാശം നല്‍കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ.
ഇങ്ങനെയൊരു രാജ്യത്തെ സംസ്ഥാനത്താണ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ വിലക്കുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കണമെങ്കില്‍ ഹിജാബ് അഴിച്ചുവെക്കേണ്ട സാഹചര്യമാണുളളത്. ഇത് മനുഷ്യവിരുദ്ധവും നീതികരിക്കാനാകാത്തതും പക്ഷപാതപരവുമാണെന്നും അടിയന്തിരമായി അവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഭരണകൂടത്തിന്റെ മൗനസമ്മതത്തോടു കൂടിയാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് എംപിമാര്‍ പറഞ്ഞു.ജനങ്ങള്‍ക്ക്, പത്യേകിച്ച് അത് അവരുടെ മതപരമായ സംസ്‌കാരത്തിന്റെ ഭാഗമാണെങ്കില്‍, അവര്‍ ഇഷ്ടപ്പെട്ടത് ധരിക്കാനുള്ള അവകാശം ഉണ്ടെന്നും എംപിമാര്‍ വ്യക്തമാക്കി.
മതപരമായ സഹിഷ്ണുതയും സ്വാതന്ത്ര്യവും അടിസ്ഥാന അന്താരാഷ്ട്ര മനുഷ്യാവകാശമാണ്. ഈ വിഷയം കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് ലോകം ഇതിനെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളുമായി നല്ല ബന്ധമാണ് ബഹ്‌റൈനുളളതെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.
ഹിജാബ് നിരോധനം പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത കൈകൊളളണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും പ്രമേയമവതരിപ്പിച്ച് എംപിമാര്‍ പറഞ്ഞു.
English Sumamry: Bahrain passes resolution against hijab ban in Karnataka
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.