ബോക്സ് ഓഫീസ് റെക്കോര്‍ഡ് തകര്‍ത്ത ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍ ഇറങ്ങിയിട്ട് അഞ്ച് വര്‍ഷം തികഞ്ഞിരിക്കുകയാണ്. എസ് എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഭാഹുബലി 2. പ്രഭാസ്, അനുഷ്ക ഷെട്ടി, തമന്ന, റാണ ദഗുബട്ടി എന്നി താരങ്ങള്‍ അഭിനയിച്ച ചിത്രത്തിന് ലോകമെങ്ങും ആരാധകരുണ്ട്. ട്വിറ്ററില്‍ ഉള്‍പ്പെടെ ബാഹുബലി 2വിന്റെ അഞ്ചാം വര്‍ഷികം ആരാധകര്‍ കൊണ്ടാടുകയാണ്. ഇന്ത്യന്‍ സിനിമകള്‍ക്കൊന്നും ഇതുവരെ ബാഹുബലി 2വെന്ന പ്രദേശിക ഭാഷ ചിത്രത്തിന്റെ റെക്കോര്‍ടുകള്‍ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രവും വിജയ തേരോട്ടം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
തെന്നിന്ത്യന്‍ സിനിമകളില്‍ വിജയം നേടുന്ന ചിത്രങ്ങളെ സിനിമ പ്രാദേശികമാണെന്ന് പറയുന്നതിന് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിശേഷിപ്പിക്കുന്ന നിലപാട് തിരുത്തണമെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. തെന്നിന്ത്യൻ സിനിമകളുടെ തുടരെ ഉള്ള വിജയത്തിന് ശേഷമാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന വിശേഷണം വന്നത്. ഇപ്പോളിതാ പാന്‍ ഇന്ത്യ എന്ന പദം അനാദരവായിട്ടാണ് താന്‍ കാണുന്നതെന്ന് നടന്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു.
എല്ലാ ഭാഷകളില്‍ നിന്നുള്ള സിനിമകളും ഇന്ത്യന്‍ സിനിമകളാണ്. എന്ത്‌കൊണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാന്‍ ഇന്ത്യന്‍ സിനിമ എന്ന പദം ഉണ്ടായിരുന്നില്ല. മണിരത്‌നം സംവിധാനം ചെയ്ത ‘റോജ’ എന്ന തമിഴ് സിനിമ ഇന്ത്യ മുഴുവന്‍ കണ്ടിരുന്നു. അത് ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് നടന്‍ പറയുന്നു. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തന്നെ തെറ്റാണ്. ഇന്ത്യന്‍ സിനിമയെന്ന് പറയണം. അല്ലെങ്കില്‍ സിനിമ ഏത് ഭാഷയിലാണ് എന്ന് പരാമര്‍ശിക്കണം’, എന്ന് സിദ്ധാർത്ഥ് പറയുന്നു. പലപ്പോഴും സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളിൽ തന്റേതായ നിലപാട് തുറന്ന് പറയാന്‍ മടിക്കാണിക്കാത്ത താരമാണ് സിദ്ധാര്‍ത്ഥ്.
English Summary:Bahubali 2 The Conclusion; ‘Pan India’ in controversy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.