23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 14, 2024
November 9, 2024
November 7, 2024
November 5, 2024
November 5, 2024
October 29, 2024
October 28, 2024
October 16, 2024
October 10, 2024

മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ; ഹൈക്കോടതി വിധി പറയുന്നത് മാറ്റി

Janayugom Webdesk
July 11, 2022 12:22 pm

പോക്സോ ഉൾപ്പടെയുള്ള കേസുകളിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോൻസൺ ജാമ്യം തേടിയത്. ജാമ്യാപേക്ഷയിൽ, കോടതി നേരത്തെ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് മോൻസൺ മാവുങ്കലിനെതിരെ കേസ് എടുത്തത്.

2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽ വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കൽ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

Eng­lish summary;Bail appli­ca­tion of Mon­son Mawunkal; The High Court post­poned its verdict

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.