ഭീമാകൊറേഗാവ് കേസിൽ കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ പി വരവര റാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആരോഗ്യവസ്ഥ കണക്കിലെടുത്താണ് ജസ്റ്റിസുമാരായ യു യു ലളിത്, അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ച് കൊണ്ട് ഉത്തരവിട്ടത്. സ്ഥിരം മെഡിക്കൽ ജാമ്യം തേടി വരവര റാവു സമർപ്പിച്ച ഹർജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
വരവര റാവുന്റെ പ്രായം, ആരോഗ്യ സ്ഥിതി, രണ്ടര വര്‍ഷക്കാലത്തെ കസ്റ്റഡി കാലയളവ് എന്നിവ പരിഗണിച്ചാണ് സുപ്രീ കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തിന് ശേഷം കീഴടങ്ങണമെന്ന മുംബൈ ഹൈക്കോടതി നിബന്ധനയും റദ്ദാക്കിയിട്ടുണ്ട്. മുംബൈ വിടമെങ്കില്‍ പ്രത്യേക എന്‍ഐഎ കോടതിയുടെ അനുമതി വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വൈദ്യസഹായം ഇഷ്ടമുള്ളത് സ്വീകരിക്കാം. സാക്ഷികളെ സ്വാധിക്കാനോ ഭീക്ഷണിപ്പെടുത്താനോ പാടില്ല. എന്‍ഐഎയുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും കോടതി അറിയിച്ചു.
English Summary:Bail for Varavara Rao
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.