27 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 18, 2024
November 1, 2024
August 4, 2024
June 11, 2024
May 5, 2024
April 3, 2024
September 17, 2023
September 8, 2023
August 3, 2023

ചാര്‍ജറില്ലാത്ത പുതിയ ഐഫോണുകള്‍ക്ക് വിലക്ക്; പിഴ ചുമത്തി

Janayugom Webdesk
ബ്രസിലിയ
September 7, 2022 1:56 pm

ചാര്‍ജറില്ലാത്തതിനാല്‍ അപൂര്‍ണമായ ഉല്‍പ്പന്നമാണ് പുതിയ ഐഫോണുകളെന്നും രാജ്യത്തവ വില്‍ക്കേണ്ടെന്നും ബ്രസീല്‍. ഇതുസംബന്ധിച്ച നിര്‍ദേശം ബ്രസീല്‍ സര്‍ക്കാര്‍ ആപ്പിള്‍ അധികാരികള്‍ക്ക് നല്‍കി. അപൂര്‍ണമായ ഉല്‍പ്പന്നമാണ് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ നല്‍കുന്നതെന്നാണ് ബ്രസീല്‍ നീതിന്യായ മന്ത്രാലയം വ്യക്തമാക്കുന്നത്. 12.75 മില്യണ്‍ യുഎസ് ഡോളര്‍ പിഴ ചുമത്തി. ഐഫോണ്‍ 12, പുതിയ മോഡലുകളുടെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഐഫോണിന്റെ പുതിയ മോഡല്‍ ഐഫോണ്‍ 14 ഇന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഒരു രാജ്യം വില്‍പ്പനക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഫാര്‍ഔട്ട് എന്നാണ് ആപ്പിള്‍ തങ്ങളുടെ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്.

ഉപഭോക്താക്കള്‍ക്കെതിരായ ബോധപൂര്‍വമായ വിവേചനം എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവില്‍ ഐഫോണിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ബ്രസീല്‍ വ്യക്തമാക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനാണ് ചാര്‍ജര്‍ ഒഴിവാക്കിയതെന്നാണ് ആപ്പിള്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ തള്ളി. ഇതിന് തെളിവില്ലെന്നാണ് നീതിന്യായ മന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം ബ്രസീലിന്റെ വിലക്കിനോട് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആപ്പിളിനെതിരെ ബ്രസീല്‍ ഭരണകൂടം അന്വേഷണം നടത്തുന്നുണ്ട്.

Eng­lish sum­ma­ry; Ban on new iPhones with­out charg­ers; Fined

You may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.