22 January 2026, Thursday

Related news

January 13, 2026
December 16, 2025
November 16, 2025
June 10, 2025
February 21, 2025
April 8, 2024
September 25, 2023
May 22, 2023
April 13, 2023
February 22, 2023

ബിബിസി ഓഫിസുകളിലെ റെയ്ഡ് അവസാനിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
February 16, 2023 11:17 pm

ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന പൂര്‍ത്തിയായി. ഉദ്യോഗസ്ഥര്‍ക്കൊപ്പം ഏതാണ്ട് പത്തോളം ജീവനക്കാരും തുടര്‍ച്ചയായ മൂന്ന് ദിവസമാണ് ഓഫിസുകളില്‍ തങ്ങിയത്. 60 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡില്‍ 2012 മുതലുള്ള കണക്കുകളാണ് പരിശോധിച്ചതെന്നാണ് സൂചന. തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഒരു വിവരങ്ങളും ഡിലീറ്റ് ചെയ്യരുതെന്നും പരിശോധനയോട് പൂര്‍ണമായി സഹകരിക്കണമെന്നും ബിബിസി ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.

പരിശോധന കണക്കിലെടുത്ത് വാര്‍ത്താ വിഭാഗത്തിലെ ഏതാനും ജീവനക്കാര്‍ മാത്രമാണ് ജോലിക്ക് എത്തിയിരുന്നത്. അതേസമയം ബിബിസിക്ക് എതിരായി പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഓഫിസുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മോഡി വിരുദ്ധ ഡോക്യുമെന്ററിക്ക് പിന്നാലെയാണ് നികുതി വെട്ടിപ്പ് നടന്നോ എന്ന പരിശോധനയുമായി ഐടി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകളില്‍ പരിശോധനയ്ക്ക് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.