23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 5, 2024
July 7, 2024
June 28, 2024
June 6, 2024
November 29, 2023
October 31, 2023
October 11, 2023
September 28, 2023
September 28, 2023
May 26, 2023

ഈ ഊരാക്കുടുക്കിനെ പറ്റി അറിഞ്ഞിരിക്കുക!!

ഡോ . ഇന്ദുജ
December 8, 2021 6:27 pm

ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ ഉപയോഗിക്കുന്നത് പല കുട്ടികൾക്കും ഒരു ശീലമായിട്ടുണ്ട്. സ്കൂൾ വിട്ടുവന്നതുമുതൽ മകൻ കമ്പ്യൂട്ടർ ഗെയിം കളിക്കുന്നു. കൊച്ചുകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ച് കളിക്കുന്നതും ഫോണിൽ മണിക്കൂറുകൾ ചിലവഴിക്കുന്നതും മിക്ക മാതാപിതാക്കൾക്കും പുതിയ കാര്യമല്ല. വീട്ടിൽ ബഹളമുണ്ടാക്കുന്ന കുട്ടികളെ ഒരിടത്ത് സ്വസ്ഥമായി ഇരുത്തി മനഃസമാധാനം ലഭിക്കാൻ മൊബൈൽ ഫോൺ കൈയ്യിൽ കൊടുക്കുന്ന മാതാപിതാക്കളും കുറവല്ല. പക്ഷേ ഇതു കൈവിട്ടു പോകുന്നതു നാം അറിയാതെ പോകുന്നില്ലേ??

എന്താണ് അഡിക്ഷൻ?
ചില വസ്തുക്കളോടോ പ്രവൃത്തിയോടോ നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ ആസക്തി തോന്നുകയും അതുമൂലം ദൈനംദിന പ്രവൃത്തികൾ ഉൾപ്പടെ താറുമാറാവുകയും ചെയ്യുന്ന അവസ്ഥയാണ് അഡിക്ഷൻ.

എന്താണ് Screen Addic­tion Disorder?
ഫോൺ/മൊബൈൽ, ടിവി, കമ്പ്യൂട്ടർ തുടങ്ങിയ Elec­tron­ic Gad­gets മാത്രം വിനോദോപാധികളായി തിരഞ്ഞെടുക്കാനുള്ള കുട്ടികളിലെ പ്രവണതയാണ് Screen Addic­tion Dis­or­der. സമയപരിധി ഇല്ലാതെ കുട്ടികൾ ഈ ഉപകരണങ്ങൾക്ക് മുൻപിലായിരിക്കും.
എപ്പോഴാണ് മൊബൈൽഫോൺ ഉപയോഗവും ഗെയിമിങ്ങും അഡിക്ഷനാകുന്നത്?

ശ്രദ്ധിക്കാം ഇവ
രണ്ടുമുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കഴിവതും ഒഴിവാക്കണം. മസ്തിഷ്കം പൂർണമായി വികാസം പ്രാപിക്കാത്ത പ്രായത്തിൽ അമിതമായ സ്കീൻ ഉപയോഗം മസ്തിഷ്ക വികാസത്തെ പ്രതികൂലമായി ബാധിക്കുകയും ദുർബലമാക്കുകയും ചെയ്യും. അഞ്ചുമുതൽ 18 വയസുവരെയുള്ളവർക്ക് സ്ക്രീൻ ഉപയോഗത്തിന് കൃത്യമായ നിർദേശങ്ങൾ നൽകണം.  മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളിൽ പ്രത്യേകിച്ച് കൗമാരക്കാരിൽ തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയും വരെ സ്ക്രീൻ അഡിക്ഷൻ സ്വാധീനിക്കുന്നു എന്നാണ് കണ്ടെത്തൽ.

ലക്ഷണങ്ങൾ
#ഗെയിമിൽ ഏർപ്പെടുന്ന സമയം ക്രമേണ കൂടിക്കൂടി വരുക.
#കുടുംബാംഗങ്ങളിൽ നിന്നും അകലുക.
#പഠനവും വീട്ടിലെ ഉത്തരവാദിത്വങ്ങൾ പാലിക്കുന്നതും താളംതെറ്റുന്ന അവസ്ഥ. (learn­ing dif­fi­cul­ties, poor aca­d­e­mics, weak­ness in memory)
#കളിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ അസ്വസ്ഥത.
#കളിനിർത്താൻ ആവശ്യപ്പെട്ടാൽ ക്ഷോഭിക്കുകയോ അക്രമാസക്തരാവുകയോ ചെയ്തേക്കാം. ആത്മഹത്യാ പ്രവണത, വിഷാദ൦, അമിത ദേഷ്യം എന്നിവ. (behav­iour­al changes)
#മറ്റൊന്നിലു൦ താത്പര്യമില്ലാതാവുക.
#വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, തലവേദന, കഴുത്ത് വേദന, കൈതരിപ്പ്, മുതലായവ. (phys­i­cal complaints)

മാതാപിതാക്കൾ കൂട്ടുകാരാകുമ്പാൾ
കുട്ടികളുമായി ഇടപഴകാനും അവരോടൊപ്പം കളിക്കാനും ജോലികളിൽ അവരെ ഒപ്പം കൂട്ടാനും ശ്രദ്ധിക്കുക. മറ്റ് വിനോദങ്ങൾ കണ്ടെത്തി നിർദേശിക്കുക.
പൂർണമായും ഇലക്ട്രോണിക് ഗെയിമുകളിൽ നിന്ന് അകറ്റി നിർത്തുക പലപ്പോഴും സാധ്യമല്ല. അതിനാൽ സമയപരിധി നിശ്ചയിച്ച് മാത്രം ഇത്തരം ഗെയിമുകൾ അനുവദിക്കുക. എന്ത് ഗെയിമാണ് കുട്ടികൾ കളിക്കുന്നതെന്നും അവരുടെ പ്രായത്തിനനുസരിച്ചുള്ള ഘടകങ്ങൾ മാത്രമാണോ അതിലുള്ളതെന്നും മാതാപിതാക്കൾ പരിശോധിക്കണം. സ്ക്രീൻ ഉപയോഗത്തിന് കൃത്യമായ നിർദേശങ്ങൾ നൽകണം. ഇത് കുട്ടികളുമായി ചർച്ചചെയ്തു തീരുമാനിക്കാം. പാരന്റൽ കൺട്രോൾ സോഫ്റ്റ് വേറുകൾ ഉപയോഗപ്പെടുത്തി സുരക്ഷിതമായ ബ്രൗസിങ് ഉറപ്പുവരുത്തണം. കുടുംബാംഗങ്ങളുടെ ശ്രദ്ധ കിട്ടുന്നരീതിയിൽ കംപ്യൂട്ടറും ലാപ്ടോപ്പും വയ്ക്കാൻ ശ്രദ്ധിക്കണം.
എനിക്കിതൊന്നു൦ അറിയില്ല എന്ന് പറഞ്ഞു മാറി നിൽക്കാതെ അവരുടെ ഒപ്പം ചേർന്നു നിന്ന് അവരുടെ വളർച്ചയിൽ കൂട്ടാവുക.

പരിഹാരമാർഗം ഉണ്ടോ??
സമയ പരിധി കൊടുത്തു നിയന്ത്രണാതീതമാക്കുക. അഡിക്ഷനിലേക്ക് എത്തി എന്ന് ബോധ്യപ്പെട്ടാൽ ഒരു ഡോക്ടറുടെയോ ചൈൽഡ് coun­selor ടെയോ സൈക്കോളജിസ്റ്റി൯്റെയോ സേവനം തേടുക. ശരിയായ ഇടപെടലിലൂടെ നിങ്ങളുടെ കുട്ടിയെ ഊർജസ്വലരാക്കി മാറ്റാൻ അനായാസേന സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.