December 7, 2023 Thursday

Related news

December 6, 2023
December 5, 2023
December 5, 2023
December 5, 2023
December 4, 2023
December 4, 2023
December 3, 2023
December 2, 2023
December 2, 2023
November 30, 2023

ചാര്‍ജ് ചെയ്തുകൊണ്ട് സംസാരം; മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 33കാരിക്ക് ദാരുണാന്ത്യം

Janayugom Webdesk
ചെന്നൈ
September 28, 2023 4:54 pm

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 33കാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് തഞ്ചാവൂരിലെ കുംഭകോണം പാപനാശത്താണ് മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കടയില്‍ പൊട്ടിത്തെറിയുണ്ടായത്. കട നടത്തുകയായിരുന്ന കോകിലയാണ് മരിച്ചത്. ചാര്‍ജ് ചെയ്തുകൊണ്ട് ഫോണില്‍ ഹെഡ് സെറ്റ് കുത്തിയിട്ട് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. 

ഭർത്താവിന്‍റെ മരണശേഷം കോകില കട നടത്തിവരികയായിരുന്നു. പൊട്ടിത്തെറിയിൽ കടയിൽ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. പ്രദഗേശവാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അതേസമയം ചൊവ്വാഴ്​ച്ച മഹാരാഷ്ട്രയിലെ നാസിക്കിൽ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തില്‍ വീടിന്റെ ജനാല പൂര്‍ണമായി കത്തിനശിച്ചു. നാസിക്കിലെ സിഡ്‌കോ ഉത്തംനഗര്‍ പ്രദേശത്തെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. വീടിന്റെ ചുറ്റുമുള്ള വീടുകളുടെയും ജനല്‍ച്ചില്ലുകൾ പൊട്ടിയിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു.

Eng­lish Sum­ma­ry: talk­ing while charg­ing; A 33-year-old girl met a trag­ic end when her mobile phone exploded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.