25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 22, 2024
October 15, 2024
September 26, 2024
August 26, 2024
October 1, 2023
September 30, 2023
September 17, 2023
September 16, 2023
August 16, 2023
June 12, 2023

തലവേദന മാറ്റാൻ വടികൊണ്ട് അടിച്ചു; 37കാരിക്ക് ദാരുണാന്ത്യം

Janayugom Webdesk
ബംഗളുരു
December 13, 2021 12:48 pm

തലവേദന മാറ്റാൻ ആൾദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. 37കാരിയായ പാർവതിയാണ് മരിച്ചത്. സംഭവത്തിൽ ഹാസൻ ജില്ലയിലെ ബെക്ക സ്വദേശിയായ മനു(42)വിനെതിരേ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

പാർവതിയുടെ മകൾ ചിത്ര പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ടുമാസമായി തുടർച്ചയായി തലവേദന ഉണ്ടായതിനെത്തുടർന്ന് പാർവതി മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും യഥാ‌ർത്ഥ പ്രശേനം കണ്ടെത്താനായില്ല. ഈ സമയത്ത് ബന്ധു പറഞ്ഞാണ് ബെക്ക ഗ്രാമത്തിൽ തലവേദന മാറ്റുന്ന ആൾദൈവമുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് യുവതി മനുവിനെ കണ്ടു.

ആദ്യദിവസം നാരങ്ങ കൊടുത്ത് അടുത്തദിവസം വരാൻ പറഞ്ഞ് തിരിച്ചയച്ചു. ഇതുപ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച പാർവതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാർവതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിക്കുകയായിരുന്നു.  കുഴഞ്ഞുവീണ പാർവതിയെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

eng­lish sum­ma­ry; Beat­en with a stick to change the headache; The 37-year-old had a trag­ic end

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.