28 April 2024, Sunday

Related news

October 1, 2023
September 30, 2023
September 17, 2023
September 16, 2023
August 16, 2023
June 12, 2023
June 11, 2023
June 2, 2023
May 26, 2023
May 24, 2023

വാഹനമിടിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു

Janayugom Webdesk
ജയ്പൂര്‍
October 1, 2023 11:16 am

രാജസ്ഥാനില്‍ വാഹനമിടിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു. രാംഗഞ്ച് സ്വദേശിയായ 20കാരന്‍ ഇഖ്ബാല്‍ മസീസ് ആണ് കൊല്ലപ്പെട്ടത്.രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പ്പൂരിലെ ഗംഗാപോല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

‘സംഭവദിവസം രാത്രി ഇഖ്ബാല്‍ ജയ്‌സിങ്പുര ഖോറില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങുമ്പോള്‍ ഗംഗാപോളിനടുത്ത് വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു വാഹനക്കാരും തമ്മില്‍ തര്‍ക്കം നടക്കുകയും ഈ സമയം അവിടെയുണ്ടായിരുന്ന മോഹന്‍ലാല്‍ എന്നയാളും നാട്ടുകാരും ഇവരെ സമാധാനിപ്പിക്കാന്‍ ഇടപെട്ടെങ്കിലും തര്‍ക്കം അടിപിടിയിലേക്ക് കലാശിക്കുകയായിരുന്നു. എന്നാല്‍ ഇഖ്ബാല്‍ മോഹന്‍ലാലുമായി വഴക്കുണ്ടാക്കിയെന്നാണ് ആരോപണം. കൂടാതെ സംഭവസമയത്ത് കൂടിയ നാട്ടുകാര്‍ സമീപത്തുള്ള മറ്റുള്ളവരെയും വിളിച്ച് വടിയും കമ്പികളും ഉപയോഗിച്ച് മസീസിനെ ആക്രമിക്കുകയായിരുന്നു.’മനക് ചൗക്ക് സര്‍ക്കിള്‍ ഓഫീസര്‍ ഹേമന്ത് ജാഖര്‍ പറഞ്ഞു.
കൊലപാതകത്തെ തുടര്‍ന്ന് രാംഗഞ്ച്-ബാഡി ചൗപര്‍ റോഡില്‍ രണ്ട് സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ തടിച്ചുകൂടുകയും നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തതായി പൊലീസ് പറഞ്ഞു.മരിച്ച യുവാവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ അജ്ഞാതരായ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സുഭാഷ് ചൗക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അശോക് സിങ് പറഞ്ഞു. ഇവര്‍ക്കെതിരെ ഐപിസി 143 (നിയമവിരുദ്ധമായ കൂടിച്ചേരല്‍), 148 (കലാപമുണ്ടാക്കുക), 302 (കൊലപാതകം), 341 (കുറ്റകരമായ തടഞ്ഞുവയ്ക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പിടികൂടിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ജയ്പ്പൂര്‍ പൊലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് പറഞ്ഞു.

ഇതിനിടെ മുസ്ലിം യുവാവിന്റെ മരണത്തെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം ആശുപത്രിയിലെത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ധര്‍ണ ആരംഭിച്ചു.

Eng­lish sum­ma­ry; A Mus­lim youth was beat­en to death by a mob in Rajasthan fol­low­ing a dis­pute over a vehicle

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.