22 January 2026, Thursday

Related news

December 21, 2025
October 22, 2025
October 22, 2025
May 16, 2025
May 15, 2025
May 15, 2025
January 31, 2025
November 26, 2024
March 23, 2024
February 29, 2024

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ആദിവാസിയും വിധവയുമായത് കൊണ്ട്; ഉദയനിധി

Janayugom Webdesk
മധുര
September 21, 2023 9:17 am

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിയെ ക്ഷണിക്കാത്തതിനെതിരെ ശക്തമായി പ്രതികരിച്ച് രാഷ്ട്രപതി ഡിഎംകെ യുവ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ആദിവാസി വിഭാഗക്കാരിയും വിധവയും ആയത് കൊണ്ടാണ് രാഷ്ട്രപതിയെ ക്ഷണിക്കാത്തതെന്നും ഉദയനിധി ആരോപിച്ചു.

800 കോടി രൂപ ചെലവിട്ട് നിർമിച്ച പുതിയ പാർലമെന്റ് മന്ദിരം ഒരു സ്മാരക പദ്ധതിയാണ്. ഇന്ത്യയുടെ പ്രഥമ പൗരയായിട്ടും രാഷ്ട്രപതിക്ക് ക്ഷണം ലഭിച്ചില്ല. പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് തമിഴ്‌നാട്ടിൽ നിന്ന് ബിജെപിക്ക് പുരോഹിതരെ ലഭിച്ചു. പക്ഷേ, വിധവയും ആദിവാസി വിഭാഗക്കാരിയും ആയതിനാൽ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. ഇതാണോ സനാതന ധർമ്മം? ഇതിനെതിരെ ഞങ്ങൾ ശബ്ദമുയർത്തുമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

Eng­lish Sum­ma­ry: ‘Because Droupa­di Mur­mu is wid­ow, trib­al’: Udhayanid­hi’s fresh ‘Sanatan’ attack over Parliament
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.