19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2023
August 27, 2023
July 25, 2023
March 26, 2023
March 24, 2023
March 23, 2023
January 30, 2023
June 25, 2022
June 10, 2022
March 12, 2022

മൂന്നു വയസുകാരന്‍ തേനീച്ചക്കുത്തേറ്റു മരിച്ചു

Janayugom Webdesk
ഹൈദരാബാദ്
August 27, 2023 8:08 pm

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മൂന്നു വയസുകാരന് ദാരുണാന്ത്യം. അല്ലൂരി സീതാരാമരാജു ജില്ലയിലെ പിട്ടലപാട് എന്ന സ്ഥലത്താണ് സംഭവം. ഒരു മരത്തില്‍ തൊട്ടില്‍ കെട്ടി കുട്ടിയെ ഉറക്കിയ ശേഷം കുടുംബം സമീപത്തെ വയലില്‍ കാര്‍ഷികവൃത്തിയിലായിരുന്നു.

മുത്തശ്ശി അടുത്തുണ്ടായിരുന്നെങ്കിലും കേള്‍വിക്കുറവ് കാരണം കുഞ്ഞിന്റെ കരച്ചില്‍ കേട്ടില്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. തേനീച്ചകളുടെ കുത്തേറ്റ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Eng­lish Sum­ma­ry: Bee attack; three year old died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.