22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് ഭഗത് സിംഗിന്റെ കുടുംബാംഗങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2023 12:00 pm

കേരളം പല കാര്യങ്ങളിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും,രാജ്യം വീണ്ടും വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ ഒരു ഇടത്പക്ഷ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതെന്നും ഭഗത് സിംഗിന്റെ പിന്മുറക്കാര്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ജനങ്ങല്‍ ഒരുമയോടെ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും അവര്‍ പറഞ്ഞു. രാജ്യത്തുടനീളം ഇങ്ങനെ സംഭവിക്കട്ടെയെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.ഭഗത് സിങ്ങിന്റെ ഇളയ സഹോദരി ബീബീ പ്രകാശ് കൗറിന്റെ മക്കളായ ഗുര്‍ജിത് കൗര്‍ ഭട്ടും സര്‍ദാര്‍ ഹകുമത് സിങ്ങും കേരള സന്ദര്‍ശനത്തിനെത്തിയതായിരുന്നു.ധീരദേശാഭിമാനികള്‍ക്ക് ഹിന്ദുസ്ഥാന്‍ എന്നാല്‍ ഹിന്ദുവും മുസ്‌ലിമും ചേര്‍ന്നതായിരുന്നെന്നും എന്നാല്‍ അവര്‍ ഉണ്ടാക്കിയതെല്ലാം ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നശിപ്പിക്കുകയാണെന്നും ഇരുവരും വിമര്‍ശിച്ചു,

സ്വാതന്ത്ര്യ സമര സേനാനികള്‍ നേടിയതെല്ലാം കേന്ദ്ര ഭരണകൂടം നശിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മാനവികക്കെതിരെ അവര്‍ ദേശീയതയെ ആയുധമാക്കുന്നു. ഭഗത് സിംഗ് അടക്കമുള്ള ധീരദേശാഭിമാനികള്‍ക്ക് ഹിന്ദുസ്ഥാന്‍ എന്നാല്‍ ഹിന്ദുവും മുസല്‍മാനും എല്ലാവരും ചേര്‍ന്നതായിരുന്നു.അത് ഹിന്ദുക്കളുടെ രാജ്യമാക്കാന്‍ ശ്രമിക്കുകയാണ് ഫാസിസ്റ്റുകള്‍. രാജ്യസ്‌നേഹമെന്നതിന് പുതിയ അര്‍ഥങ്ങള്‍ ഉണ്ടാക്കുകയാണ് അവര്‍ അഭിപ്രായപ്പെട്ടു.

Eng­lish Summary:
Bha­gats­ingh’s fam­i­ly mem­bers say that Ker­ala is a mod­el for oth­er states in India

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.