രാജ്യത്ത് കോവാക്സിൻ ഉല്പാദനം താല്ക്കാലികമായി കുറയ്ക്കുന്നതായി നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ഡിമാൻഡ് കുറയുന്നതും വിവിധ ഏജൻസികളുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയതുമാണ് ഈ തീരുമാനമെടുക്കാൻ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരും മാസങ്ങളിൽ നിര്‍മ്മാണ കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികൾ, സൗകര്യ വികസനം, പ്രോസസിങ് പ്രവർത്തനങ്ങൾ എന്നിവയിൽ കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഭാരക് ബയോടെക് പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡ് മൂലം പൊതുജനാരോഗ്യ രംഗത്തെ അടിയന്തരാവസ്ഥയെ നേരിടാൻ, കഴിഞ്ഞ വർഷം കമ്പനി തുടർച്ചയായി കോവാക്സിൻ ഉല്പാദിപ്പിച്ചിരുന്നു. നിലവിലുള്ള എല്ലാ സൗകര്യങ്ങളും കോവാക്സിൻ നിർമ്മാണത്തിനായി കമ്പനി നീക്കി വയ്ക്കുകയായിരുന്നു.
English summary; Bharat Biotech reduces covaxin production
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.