ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി ജയിലില്‍ കഴിഞ്ഞിരുന്ന നാഗ്പൂര്‍ സര്‍വ്വകലാശാല പ്രൊഫസര്‍ ഷോമാസെന്‍ ജയില്‍ മോചിതയായി. 2018 ജനുവരിയിൽ പൂനെയ്ക്കടുത്തുള്ള ഭീമ കൊറേഗാവിൽ ജാതി അക്രമത്തിന് പ്രേരിപ്പിച്ചതിന് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട 16 അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ, അഭിഭാഷകർ എന്നിവരിൽ ഷോമ സെന്നും ഉൾപ്പെട്ടിരുന്നു. 2018 ജൂണില്‍ അറസ്റ്റിലായി അന്ന് മുതല്‍ തടവില്‍ കഴിയുന്ന ഷോമാസെന്‍ ബുധനാഴ്ചയാണ് ജയില്‍ മോചിതയായത്.
പ്രായം കാരണമുള്ള ബുദ്ധിമുട്ടുകളും വിവിധരോഗങ്ങള്‍ കാരണമുള്ള അവശതകളും അനുഭവിച്ചിരുന്ന ഷോമാസെന്നിന്റെ വിചാരണനീണ്ടുപോയ സാഹചര്യത്തിലാണ് സുപ്രീംകോടതി ഈ മാസം അഞ്ചിന് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിക്കുന്ന ആറാമത്തെ പ്രതിയാണ് ഇവര്‍. വിവിധ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ സെന്നിനെതിരായ കുറ്റം തെളിയാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സെന്‍ പണം നല്‍കിയെന്ന് തെളിയിക്കുന്ന ഒരു തെളിവും ദേശീയ അന്വേഷണഏജന്‍സിക്ക് കണ്ടെത്താന്‍ സാധിച്ചില്ല ഇവര്‍ക്കുനേരെ ഉന്നയിച്ചിരിക്കുന്നത് വെറും ആരോപണം മാത്രമാണെന്നും കോടതി വ്യക്തമാക്കി. സെൻ സിപിഐ യുടെ സജീവ അംഗമാണെന്നും ജനാധിപത്യത്തെയും ഭരണകൂടത്തെയും അട്ടിമറിക്കാൻ മറ്റ് ആരോപണവിധേയരായ വ്യക്തികളുമായി ഗൂഢാലോചന നടത്തിയെന്നും ദേശീയ അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു.
English Summary: Bhima Koregaon Case; Former professor Shoma Sen released from jail
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.