മണ്‍സൂണ്‍കാറ്റ് ശക്തി പ്രാപിക്കാന്‍ വൈകുന്നതിനെതുടര്‍ന്ന് സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ വലിയ കുറവ്. കഴിഞ്ഞമാസം 29ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച തോതില്‍ മഴ ഉണ്ടായില്ലെന്ന് മാത്രമല്ല മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായ കുറവുമാണ് ഉണ്ടായിട്ടുള്ളത്.
അറബിക്കടലിലോ ബംഗാള്‍ ഉള്‍ക്കടലിലോ കാലവര്‍ഷക്കാറ്റ് ഇനിയും കരുത്താര്‍ജ്ജിക്കാത്തതാണ് കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നത്. കഴിഞ്ഞ 21 വര്‍ഷത്തെ ജൂണ്‍മാസത്തെ മഴക്കണക്ക് പരിശോധിച്ചാല്‍ സാധാരണ രീതിയില്‍ ലഭിക്കേണ്ട ജൂണ്‍മാസമഴ 13 തവണയും കേരളത്തെ കൈവിടുകയായിരുന്നു. 643 മില്ലീമീറ്റര്‍ മഴയാണ് ജൂണ്‍ സംസ്ഥാനത്ത് പെയ്യേണ്ടതെങ്കിലും തുലോം കുറവാണ് മിക്ക വര്‍ഷങ്ങളിലും ഉണ്ടായത്. ഇത്തവണ മുന്‍കാലങ്ങളെ അപേക്ഷിച്ച് കാര്യങ്ങള്‍ വളരെ മോശമാണെന്നാണ് കാലാവസ്ഥവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ 2013 ജൂണിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 1042 മില്ലീമീറ്റര്‍ മഴയാണ് ആ വര്‍ഷം പെയ്തത്. 2018ല്‍ 750 മില്ലീമീറ്റര്‍ മഴയും ലഭിച്ചു. കനത്ത മഴ ലഭിക്കേണ്ട ജൂണിലെ ആദ്യ ഇരുപതു ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ 57 ശതമാനത്തിന്റെ കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഈ സമയത്തിനുള്ളിള്‍ 393 മില്ലീമീറ്റര്‍ മഴ കിട്ടിപ്പോരാറുള്ളപ്പോള്‍ ഇത്തവണ ഇതുവരെ 169 മില്ലീമീറ്റര്‍ ആണ് ലഭിച്ചിരിക്കുന്നത്. അതായത് സാധാരണ വര്‍ഷപാതത്തിന്റെ പകുതിപോലും ഇക്കുറി ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
വരും ദിവസങ്ങളില്‍ മഴ ശക്തമാകുകയാണെങ്കില്‍ കാര്യങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കാമെങ്കിലും അനുകൂലസാഹചര്യം കടലില്‍ രൂപപ്പെട്ടിട്ടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം ലക്ഷദ്വീപില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. സാധാരണയില്‍ കവിഞ്ഞ മഴ ദ്വീപില്‍ കിട്ടിക്കൊണ്ടിരിക്കയാണെന്ന് കണക്കുകള്‍ പറയുന്നു. 228.6 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 273.6 മില്ലീമീറ്റര്‍ കിട്ടിയിട്ടുണ്ട്. അതായത് 20 ശതമാനത്തിന്റെ വര്‍ധവ്.
കേരളത്തില്‍ മലയോരങ്ങളിലാണ് മഴയുടെ അളവില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളില്‍ യാഥാക്രമം 70 ശതമാനത്തിന്റെയും 77 ശതമാനത്തിന്റെയും കുറവുണ്ട്. കണ്ണൂരില്‍ 69 ശതമാനവും കാസര്‍ഗോഡ് 67 ശതമാനവും, പാലക്കാട് 69 ശതമാനവും മഴ ഇക്കുറി കുറവാണ്. മറ്റു ജില്ലകളും മഴയുടെ അളവിലെ കുറവും ശതമാനത്തില്‍: ആലപ്പുഴ‑57, എറണാങ്കുളം-45, കൊല്ലം-58, കോട്ടയം-41, കോഴിക്കോട്-52, മലപ്പുറം-57, പത്തനംതിട്ട‑39, തിരുവനന്തപുരം-54,തൃശ്ശൂര്‍-37, കേന്ദ്രഭരണപ്രദേശമായ മാഹി-59.
english summary; Big drop in June rainfall
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.