23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024

ഗുജറാത്തില്‍ വീണ്ടും ബൃഹദ് പദ്ധതി; എയര്‍ ബസ് സൈനിക വിമാനങ്ങള്‍ നിര്‍മ്മിക്കും

Janayugom Webdesk
അഹമ്മദാബാദ്
October 27, 2022 9:33 pm

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ കോടികളുടെ പദ്ധതി പ്രഖ്യാപനം. ഇന്ത്യന്‍ സൈന്യത്തിനായി ടാറ്റയും എയര്‍ബസും സംയുക്തമായി നിര്‍മ്മിക്കുന്ന ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളുടെ നിര്‍മ്മാണമാണ് സംസ്ഥാനത്ത് നടക്കുക. 22,000 കോടി (2.66 ബില്യണ്‍ ഡോളര്‍) ആണ് പദ്ധതി ചെലവ്. 

ഒരു സ്വകാര്യ കമ്പനി ഇന്ത്യയിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്. ഇതിന്റെ മൊത്തം ചെലവ് 21,935 കോടിയാണെന്നും സിവിലിയന്‍ ആവശ്യങ്ങള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കുമെന്നും കേന്ദ്ര പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍ പറഞ്ഞു. വഡോദരയിലെ നിര്‍മ്മാണ പ്ലാന്റ് ഞായറാഴ്ച നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. 1000ത്തിലധികം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതി ബിജെപിയുടെ വോട്ട് പിടിത്തത്തിനുള്ള നീക്കമായാണ് കണക്കാക്കുന്നത്. കഴിഞ്ഞമാസം മഹാരാഷ്ട്രയെ പിന്തള്ളി 19500 കോടിയുടെ വേദാന്ത സെമി കണ്ടക്ടര്‍ നിര്‍മ്മാണപദ്ധതി ഗുജറാത്ത് സ്വന്തമാക്കിയിരുന്നു. 

Eng­lish Summary:Big project again in Gujarat; Air­bus will build mil­i­tary aircraft
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.