
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഹാറില്‍ വനിതകളെ പാട്ടിലാക്കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പണമൊഴുക്കുന്നു. ഏതുവിധേനയും അധികാരത്തില്‍ തുടരുക ലക്ഷ്യമിട്ടുള്ളതാണ് നിതീഷ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജനയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം വനിതകള്‍ക്ക് 10,000 രൂപ വീതം ഇന്നലെ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി 75 ലക്ഷം വനിതകള്‍ക്ക് കഴിഞ്ഞയാഴ്ച 10,000 ഇതേ പദ്ധതിയിലൂടെ വിതരണം ചെയ്തിരുന്നു. ഇതോടെ പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടിയായി.
സ്ത്രീശാക്തികരണത്തിലുടെ വ്യവസായ വളര്‍ച്ച കൈവരിക്കുന്നതിനാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നതെന്ന് എന്‍ഡിഎ സര്‍ക്കാര്‍ അവകാശപ്പെട്ടു. ആകെ ഒരു കോടി എട്ട് ലക്ഷം അപേക്ഷയാണ് സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചത്. ശേഷിക്കുന്നവര്‍ക്ക് ഈമാസം എട്ടിന് തുക അനുവദിക്കാനാണ് എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.