22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024

അനധികൃത മണല്‍ ഖനനത്തിനെതിരെ സമരം ചെയ്ത സ്ത്രീകളെ വിലങ്ങുവച്ച് ബിഹാര്‍ പൊലീസ്

Janayugom Webdesk
പട്ന
February 17, 2022 3:38 pm

അനധികൃതമായി മണല്‍ ഖനനം നടത്തിയതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ കൈവിലങ്ങ് അണിയിച്ച് പൊലീസ്. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. സ്ത്രീകളുടെ കൈകള്‍ പിന്നിലേക്ക് ചേര്‍ത്താണ് പൊലീസ് വിലങ്ങ് അണിയിച്ചത്. പ്രദേശത്ത് മണല്‍ ഖനനത്തിനായുള്ള ലേലം നടക്കുന്ന വേദിക്കരികിലാണ് പ്രദേശവാസികളായ സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയത്. 

പൊലീസ് ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. അതേസമയം സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഗ്രാമവാസികളാണ് ഇവരുടെ കൈകളില്‍ വിലങ്ങ് അണിയിച്ചത്. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. 

Eng­lish Summary:Bihar police arrest women protest­ing against ille­gal sand mining
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.