ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. അടുത്ത മാസം ചിത്രം തീയേറ്ററുകളിൽ എത്തും. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഒരു സസ്പെൻസ് ഡ്രാമ ജോണറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. അത്യന്തം ആകാംഷ ഉണർത്തുന്ന നിമിഷങ്ങൾ നിറഞ്ഞ ചിത്രത്തിന്റ ടീസർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ടീസർ പുറത്ത് വന്നത്. സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്.ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റ്റും ഏറെ ശ്രദ്ധേയമായിരുന്നു. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്, സംഗീതം കൈലാസ് മേനോൻ പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – നയന ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് പ റോൾ , പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ഡിജിറ്റൽ മാർക്കെറ്റിംഗ് എന്റർടൈൻമെന്റ് കോർണർ പിആർഒ ജിനു അനിൽകുമാർ.
English Summary: Bijumenon and Gurusomasundaram starring Nalam Mura teaser released
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.