25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 22, 2025
April 21, 2025
April 20, 2025
April 20, 2025
April 18, 2025
April 15, 2025
April 15, 2025
April 15, 2025
April 12, 2025

ട്രാന്‍ഫോമറിനകത്ത് കുടുങ്ങി ബൈക്ക്: ഓടിച്ചയാള്‍ സ്ഥലംവിട്ടു, കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും ട്രാഫിക് ബ്ലോക്കും

Janayugom Webdesk
നെടുങ്കണ്ടം
June 3, 2022 9:39 pm

അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് മറിഞ്ഞു. ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു. വൈകിട്ട് നാലരയോടെയാണ് കട്ടപ്പന വെള്ളയാംകുടി എസ്എംഎല്‍പടിയില്‍ അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ഇരുചക്രവാഹനം വൈദ്യുതി സുരക്ഷാവേലിക്കകത്ത് തലകീഴായി വീഴുകയായിരുന്നു. വാഹനം ഓടിച്ച ബൈക്ക് യാത്രികന്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപെട്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്തെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുകയും പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ ബൈക്ക് പൊക്കി മാറ്റുകയുമായിരുന്നു. അപകടം കാണുവാന്‍ എത്തിയവരുടെ തിരക്ക് മൂലം ഗതാഗത തടസ്സവുമുണ്ടായി. ബൈക്കിന്റെ നമ്പറിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍പ്പെട്ട ബൈക്കിന്റെ ഉടമയെ തിരിയുകയാണ് പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍.

Eng­lish Sum­ma­ry: Bike got stuck inside the trans­former: man escaped 

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.