ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചില്‍ നിന്നും ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറി. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് പ്രതികളെ വിട്ടയച്ചിനെതിരെ ബില്‍ക്കിസ് ബാനു തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിഷയം ഇനി പുതിയ ബെഞ്ച് പരിഗണിക്കും.
ജസ്റ്റിസുമാരായ അജയ് രസ്തോഗിയും ബേല എം ത്രിവേദിയുമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്കെടുത്തത്. എന്നാല്‍ തന്റെ സഹജഡ്ജി കേസില്‍ നിന്ന് പിന്മാറിയതായി ജസ്റ്റിസ് രസ്തോഗി അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്മാറുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ആറ് മാസം ഗര്‍ഭിണി ആയിരുന്ന ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. മൂന്ന് വയസ് പ്രായമുള്ള മകള്‍ ഉള്‍പ്പെടെ ബില്‍ക്കീസ് ബാനുവിന്റെ ഏഴ് കുടുംബാംഗങ്ങള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2008 ജനുവരി 21നാണ് കേസില്‍ 11 പ്രതികളെയും പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ഈ വിധി പിന്നീട് ബോംബൈ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. എന്നാല്‍ നല്ലനടപ്പ് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവരെ ജയില്‍ മോചിതരാക്കുകയായിരുന്നു.
English Summary:Bilkis Bano case; Justice Bela Trivedi recused himself
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.