അധികാര ദുർവിനിയോഗത്തിന് വേണ്ടി സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളുടെ തലവന്മാരുടെ കാലാവധി നീട്ടിയത് എതിരെ ബിനോയ് വിശ്വം എംപി രാജ്യസഭയിൽ ഇടപെടൽ നടത്തി.
ഭരണഘടനയുടെ ആർട്ടിക്കിൾ 123 ന്റെ ക്ലോസ് (2)0 യുടെ സബ് ക്ലോസ് a പ്രകാരമുള്ള നോട്ടീസ് ഓഫ് സ്റ്റാറ്റിയുട്ടറി റെസലൂഷൻ ബിനോയ് വിശ്വം മുന്നോട്ട് വച്ചു. ഈ മാസം 29 നു ശീതകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ഈ നീക്കം.
മുൻപ് പെഗാഗസ് വിഷയത്തിൽ സഖാവ് ബിനോയ് വിശ്വം മുന്നോട്ട് വെച്ച ചോദ്യം തടയണം എന്നു കേന്ദ്രസർക്കാർ രാജ്യസഭ സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.ഈ സംഭവത്തോടെ കേന്ദ്രസർക്കാർ വെട്ടിലാവുകയും പിന്നീടു കോടതി ഇടപെടലിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു.
English Summary : Binoy Vishwam against extending CBI ED chiefs term
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.