22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 7, 2024
June 4, 2024
January 22, 2024
June 2, 2023
February 25, 2023
February 8, 2023
December 26, 2022
November 25, 2022
June 15, 2022
June 10, 2022

ഹിന്ദു വർഗീയവാദികളുടെ വിഭജനതന്ത്രം വിലപ്പോകില്ലെന്ന് ബിനോയ് വിശ്വം

Janayugom Webdesk
June 15, 2022 10:01 am

ഹിന്ദു വർഗീയ വാദികളുടെ വിഭജന തന്ത്രം കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി. ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജണ്ടയ്ക്ക് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. മറ്റു സംസ്ഥാനങ്ങളിൽ വർഗീയ വാദികൾ പ്രയോഗിക്കുന്ന വിഭജന തന്ത്രം കേരളത്തിൽ നടപ്പാകാത്തത് ഇവിടെ ശക്തമായ ഇടതുപക്ഷ സാന്നിധ്യം ഉള്ളതുകൊണ്ടാണെന്നും എല്ലാ വിഭാഗം വർഗീയതയെയും ചെറുത്തു തോൽപ്പിക്കുന്നതിന് ഇടതുപക്ഷ ഐക്യം പരമ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇഎംഎസ് സ്മൃതി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരം വർഷങ്ങൾ മുമ്പുള്ള ഇന്ത്യൻ ജനതയുടെ പാരമ്പര്യം സംബന്ധിച്ച പഠനത്തിനായുള്ള പദ്ധതി ഒരു ഫാസിസ്റ്റ് അജണ്ടായാണ്. സമാനമായ പഠനം ജർമനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
കേരളത്തിന്റെ വികസന വഴികൾ വെട്ടിത്തുറന്നതിൽ 1957ലെ ഇഎംഎസ് സര്‍ക്കാരും 1971ലെ സി അച്യുതമേനോൻ സര്‍ക്കാരും വഹിച്ച പങ്ക് അനിഷേധ്യമാണ്. കാലവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികളുടെ കാലഘട്ടത്തിൽ, കേരളത്തിന്റെ വികസന സംവാദങ്ങളിൽ പാരിസ്ഥിതിക പരിഗണനകൾ ഒഴിവാക്കാൻ പാടില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയവും സംവാദങ്ങളിൽ പ്രസ്തുതമാണെന്ന് ബിനോയ് വിശ്വം കൂട്ടിചേർത്തു.
രണ്ടുദിവസങ്ങളിലായി നടന്ന ഇഎംഎസ് സ്മൃതിയിൽ സമാപനസമ്മേളനം സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

Eng­lish Sum­ma­ry: Binoy Vish­wam says sep­a­ratist strat­e­gy of Hin­du com­mu­nal­ists will not work

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.