27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
November 14, 2024
October 25, 2024
September 27, 2024
September 20, 2024
September 13, 2024
September 13, 2024
September 6, 2024
September 3, 2024
August 8, 2024

ബീര്‍ഭൂം കസ്റ്റഡി മരണം; സിബിഐക്കെതിരെ കൊലക്കുറ്റം ചുമത്തി

Janayugom Webdesk
കൊൽക്കത്ത
December 14, 2022 10:29 pm

ബിർഭും ആക്രമണക്കേസിലെ പ്രതി ലാലൻ ഷെയ്ഖിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഏഴ് സിബിഐ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഇവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുന്നത് കല്‍ക്കട്ട ഹൈക്കോടതി തടഞ്ഞു. 

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ബോഗ്തുയി ഗ്രാമത്തിൽ മാർച്ച് 21ന് നടന്ന തീവയ്പിലും കൊലപാതകത്തിലും മുഖ്യപ്രതിയായിരുന്നു മരണപ്പെട്ട ലാലൻ ഷെയ്ഖ്. ഷെയ്ഖിന്റെ ഭാര്യ രേഷ്മ ബീബിയുടെ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. സിബിഐ ഡെപ്യൂട്ടി ഐജിയുടെയും പൊലീസ് സൂപ്രണ്ടിന്റെയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരുടെയും പേരുകൾ പരാതിയിൽ പറയുന്നു.

സിബിഐ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതിന് പൊലീസിന് ഹൈക്കോടതി അനുമതിയുണ്ട്. ചോദ്യംചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും ജസ്റ്റിസ് സെന്‍ഗുപ്ത ഉത്തരവില്‍ പറയുന്നു. പൊലീസില്‍ നിന്നും കേസന്വേഷണം മാറ്റണമെന്ന സിബിഐയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. 

Eng­lish Summary:Birbhum cus­to­di­al death; A case of mur­der was filed against the CBI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.