സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന ഊര്‍ജ്ജിതമാക്കി. കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന.
ജില്ലാ മൃഗസംരക്ഷ വകുപ്പ് ഓഫീസർ ഡോ. കെ കെ ബേബിയും സംഘവുമാണ് പക്ഷി സങ്കേതങ്ങളിൽ പരിശോധന നടത്തിയത്. കുട്ടനാട്ടിലും കോട്ടയത്തെ ചിലയിടങ്ങളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. അതിനാലാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പക്ഷികൾ ചേക്കേറുന്ന ഇടങ്ങൾ പരിശോധിക്കുന്നത്.
ദേശാടന പക്ഷികളെ കണ്ടെത്തിയ സ്ഥലത്തുനിന്നു സാമ്പിളുകൾ ശേഖരിച്ചു. കണ്ണൂരിലേക്കും, തുടർന്ന് ബംഗളുരുവിലെ സതേൺ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്കും അയച്ചാണ് പരിശോധന നടത്തുകയെന്ന് സംഘ തലവൻ കെ കെ ബേബി പറഞ്ഞു.
english summary; Bird flu; Testing is widespread in Kozhikode
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.