18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 11, 2024
September 12, 2024
January 14, 2024
June 9, 2023
May 6, 2023
December 7, 2022
August 23, 2022
August 8, 2022
August 1, 2022
May 22, 2022

ബിരിയാണിച്ചെമ്പ് കനത്തമഴയില്‍ ഒഴുകിപ്പോകുന്നു; ഹൈദരാബാദി വീഡിയോ ചര്‍ച്ചയാകുന്നു

Janayugom Webdesk
ഹൈദരാബാദ്
August 1, 2022 11:56 am

രാജ്യത്തിന്റെ പലഭാഗങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. മഴയുടേയും വെള്ളപ്പൊക്കത്തിന്റേയും മലവെള്ളപ്പാച്ചിലിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങലില്‍ നിറയുന്നതിനിടെ ഹൈദരാബാദില്‍ നിന്നുള്ള ബിരിയാണിച്ചെമ്പോഴുകിപ്പോകുന്ന വീഡിയോയാണ് ചര്‍ച്ചയാകുന്നത്. റോഡും തെരുവും നിറയെ വെള്ളം പൊങ്ങിയതിനാല്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി പാത്രങ്ങള്‍ ഒലിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വലിയ പാത്രങ്ങള്‍ വെള്ളത്തിലൂടെ ഒഴുകി നീങ്ങുന്ന ചെറു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.

പെരുമഴയുടെ ഭീകരത ദൃശ്യങ്ങള്‍ കാണിച്ചുതരുന്നുണ്ടെങ്കിലും ബിരിയാണി ഒഴുകി നടക്കുന്നത് കാണുന്നതിന്റെ കൗതുകവും പലരും മറച്ചുവയ്ക്കുന്നില്ല. ആരോ ഹോട്ടലില്‍ തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണി പ്രതീക്ഷിച്ച് മണിക്കൂറുകളായി കാത്തിരിക്കുന്നുണ്ടാകുമെന്നും തന്റെ ഓര്‍ഡര്‍ ഇതാ പുറത്തെത്തിയെന്ന് അവര്‍ അറിഞ്ഞുകാണില്ലെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ചിലര്‍ അഭിപ്രായപ്പെട്ടു. വീഡിയോ ഭീകരമാണെന്നാണ് ഹൈദരാബാദി ബിരിയാണി ഇഷ്ടപ്പെടുന്ന പലരുടേയും അഭിപ്രായം.

Eng­lish sum­ma­ry; Biryani pot washed away by heavy rain; Hyder­aba­di video is being discussed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.