23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 7, 2024
November 30, 2024
November 13, 2024
November 3, 2024
October 31, 2024
October 18, 2024
September 30, 2024
September 25, 2024
September 5, 2024

ബിഷപ് ധർമരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞു; ഇഡി ഓഫിസിൽ എത്താൻ നിർദേശം

Janayugom Webdesk
July 26, 2022 11:16 am

സിഎസ്ഐ ബിഷപ് ധർമരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ) നിർദേശത്തെ തുടർന്നാണ് നടപടി. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയിലേക്ക് പോകാൻ എത്തിയതായിരുന്നു ബിഷപ്. സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്തും സഭാ സെക്രട്ടറിയുടെ വീട്ടിലും ഉൾപ്പെടെ നാലിടത്ത് തിങ്കളാഴ്ച ഇഡി 13 മണിക്കൂർ പരിശോധന നടത്തിയിരുന്നു.

മെഡിക്കൽ കോളജിൽ വിദ്യാർഥികളിൽനിന്ന് തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി. ബുധനാഴ്ച ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാവാൻ ബിഷപ്പിനു നിർദേശം നൽകി. ബിഷപ് ഹൗസിലും കാരക്കോണം മെഡിക്കൽ കോളജിലും സഭാ സെക്രട്ടറി പ്രവീൺ, കോളജ് ഡയറക്ടർ എന്നിവരുടെ വീട്ടിലും ഇന്നലെ പരിശോധന നടന്നിരുന്നു.

Eng­lish Sum­ma­ry: Bish­op Dhar­maraj Rasalam stopped at air­port; Instruct­ed to reach ED office

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.