ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയെയും കുടുംബത്തെയും ബിജെപി തട്ടിക്കൊണ്ടു പോയി പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി പരാതി. സൂറത്ത് ഈസ്റ്റിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി കഞ്ചന്‍ ജാരിവാലയെയാണ് തട്ടിക്കൊണ്ടുപോയി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നതിന് പിന്നാലെ അന്വേഷണം നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.
കഞ്ചന്‍ ജാരിവാലയെ ഇന്നലെ മുതല്‍ കാണാനില്ലെന്നും, പരാജയ ഭീതിയിലായ ബിജെപി, സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്നും എഎപി നേതാക്കളായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ആരോപിച്ചിരുന്നു. പിന്നാലെ കഞ്ചന്‍ ജാരിവാല തിരികെയത്തി നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു.
നിർബന്ധിച്ചും തോക്കിൻമുനയിൽ നിർത്തിയുമാണ് പത്രിക പിൻവലിപ്പിച്ചതെന്ന് എഎപി ആരോപിച്ചു. കാഞ്ചന്‍ ജാരിവാല തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് ഒരുകൂട്ടം ആളുകൾക്കൊപ്പം എത്തി നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിന്റെ വീഡിയോയും പാർട്ടി പുറത്തുവിട്ടു. നിരവധി പേർ ചേര്‍ന്ന് ഉന്തിത്തള്ളിയാണ് സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുന്നതെന്ന് വീഡിയോദൃശ്യങ്ങളില്‍ വ്യക്തമാണ്. ജരിവാല നാമനിർദ്ദേശ പത്രിക പിൻവലിച്ചത് അംഗീകരിക്കരുതെന്ന് എഎപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം എഎപിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥി അസ്ലം സൈക്കിൾ വാലയിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാഞ്ചൻ ജാരിവാല പിന്നീട് പറഞ്ഞു. തനിക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: BJP abducted AAP candidate and withdrew his ticket
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.